ഡല്‍ഹിയില്‍ നിന്ന് ആദ്യ ട്രെയിന്‍ ഉടനെ ; മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ നിന്നും പ്രത്യേക ട്രെയിന്‍ ആലോചനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായാലും വരുന്നവരോട് ഒരേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനാലാണ് മറ്റ് സംസ്ഥാങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായി പാസ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു ചെക്ക്പോസ്റ്റില്‍ നിന്ന് നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. അല്ലെങ്കില്‍ രോഗവ്യാപനം തടയാന്‍ സമൂഹമാകെ ചെയ്യുന്ന ത്യാഗം നിഷ്ഫലമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമെത്തുന്നത് മുന്‍ഗണനാ പട്ടികയില്‍പെട്ടവരും സ്വന്തമായി വാഹനമുള്ള വരുമാണ്. അതേസമയം വിദൂര സ്ഥലങ്ങളില്‍ അകപ്പെട്ടവരെ പ്രത്യേക ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നതിനുള്ള പരിശ്രമം സര്‍ക്കാര്‍ തുടരുകയാണ്. ആദ്യ ട്രെയിന്‍ സര്‍വീസ് ഡല്‍ഹിയില്‍ നിന്നായിരിക്കും. തീയതി ഉടനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങളില്‍ നിന്നും ഇത്തരത്തില്‍ പ്രത്യേക ട്രെയിന്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...