പത്തനംതിട്ട: കലാരംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായി സർക്കാർ തലത്തിൽ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകണമെന്ന് ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്സ് (INAUC) ആവശ്യപ്പെട്ടു. ഏപ്രിൽ 17,18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാമത് സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും 100 പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു.
ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി കെ.ജാസിംകുട്ടി യോഗം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് നായർ, കലാസ്റ്റാർ കബീർ, പ്രദീപ് പരമേശ്വരൻ, ബാബു റഫീക്ക്, മനോഷ് ഇലന്തൂർ, സ്റ്റാലിൻ മണ്ണൂരേത്ത്, ആരിഫ് ഖാൻ എം സി എന്നിവർ പ്രസംഗിച്ചു.