ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ ആദ്യ 3D എയർ സർവൈലൻസ് റഡാർ കമ്മീഷൻ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ ആദ്യ 3D എയർ സർവൈലൻസ് റഡാർ കമ്മീഷൻ ചെയ്തു. റഡാർ സംവിധാനം യുദ്ധക്കപ്പലിൽ സജ്ജമാക്കിയത് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ആണ്. സ്പാനിഷ് പ്രതിരോധ കമ്പനിയായ ഇന്ദ്രയുമായി സഹകരിച്ചാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലാൻസ-എൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ആദ്യ ത്രീഡി എഎസ്ആർ-ലാൻസ എൻ വിജയകരമായി കമ്മിഷൻ ചെയ്തതായി കമ്പനി തന്നെയാണ് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സ്പെയിനിന് പുറമേ ലാൻസ-എൻ റഡാർ പ്രവർത്തനക്ഷമമാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

ഈ സഹകരണത്തോടെ അടുത്ത തലമുറ നാവിക നിരീക്ഷണ റഡാർ നിർമ്മാണത്തിലേക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് മാറി. ഇന്ദ്രയുടെ ലാൻസ 3D റഡാറിന്റെ നാവിക വകഭേദമാണ് ലാൻസ-എൻ. വ്യോമ, ഉപരിതല ലക്ഷ്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ ദീർഘദൂര, ത്രിമാന തന്ത്രപരമായ നിരീക്ഷണ സംവിധാനങ്ങളിൽ ഒന്നാണ് ലാൻസ-എൻ. ഡ്രോണുകൾ, സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ, ആന്റി-റേഡിയേഷൻ മിസൈലുകൾ, എല്ലാത്തരം നാവിക പ്ലാറ്റ്‌ഫോമുകൾ എന്നിവ കണ്ടെത്തുന്നതിനും റഡാർ വളരെ ഗുണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...