2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍. ഒക്ടോബര്‍ മാസത്തിലാണ് കത്തയച്ചത്. ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഒളിമ്പിക്‌സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചത്.

ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും ഒളിമ്പിക്‌സ് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലും പ്രധാനമന്ത്രി ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ഇന്ത്യയുടെ കത്ത്. 2036ലെ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്‌സിക്കോ, ഇന്തോനേഷ്യ,പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...