Saturday, July 5, 2025 12:03 pm

സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ; ഒരാള്‍ക്ക്‌ പരമാവധി പരമാവധി 5,000 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയ സംഘങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വരെ ലഭ്യമാണ്. ഈ വായ്പ ലഭിക്കുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡും ഉണ്ടായിരിക്കണം. ബാങ്കിന്റെ ചട്ടമനുസരിച്ച് 2020 മാര്‍ച്ച് 1ന് പ്രവര്‍ത്തിച്ചിരുന്നതുമായ സ്വാശ്രയ സംഘങ്ങള്‍ക്ക് മാത്രമേ ഈ പ്രത്യേക പദ്ധതി പ്രകാരം വായ്പ ലഭിക്കുകയുള്ളൂ.

സ്വാശ്രയ സംഘങ്ങള്‍ അവരുടെ അപേക്ഷകള്‍ ബ്രാഞ്ചിൽ നേരിട്ടോ ബിസിനസ് കറസ്‌പോണ്ടന്റുകളിലൂടെയോ സമര്‍പ്പിക്കാം. ഗ്രൂപ്പിലെ ഓരോ അംഗത്തിനും പരമാവധി 5,000 രൂപയും ഗ്രൂപ്പിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. സ്വാശ്രയ സംഘങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് ആറ് പ്രവൃത്തി ദിവസത്തിനുള്ളില്‍ വായ്പ തുക അനുവദിക്കും. ആറ് മാസത്തെ പ്രാരംഭ മൊറട്ടോറിയത്തിന് ശേഷം 30 ഇഎംഐകളിലായി വായ്പകള്‍ തിരിച്ചടയ്ക്കാം. പ്രീ-പേയ്‌മെന്റ് ചാര്‍ജുകളോ പ്രോസസ്സിംഗ് ഫീസോ വായ്പയെടുക്കുന്നവരില്‍ നിന്ന് ബാങ്ക് ഈടാക്കുന്നതല്ല.

സ്വാശ്രയ സംഘങ്ങള്‍ സമ്പത്ത് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് അതിനാല്‍ കൊറോണ മഹാമാരിയുടെ സമയത്ത് സ്വയം സഹായ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കാനും അവരെ സഹായിക്കാനുമുള്ള തങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക വായ്പ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംഡിയും സിഇഒയുമായ കര്‍ണാം ശേഖര്‍ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

0
കല്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...

പ്രതിഷേധിച്ചവരെ അപായപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത് : ചാണ്ടി ഉമ്മൻ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ...

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...

വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎ

0
കോന്നി : വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ...