Wednesday, May 8, 2024 11:51 am

ബിജിമോള്‍ എംഎല്‍എ കോവിഡ് നിരീക്ഷണത്തില്‍ ; ജില്ലയില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചെന്നു മന്ത്രി എം.എം.മണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി  : ജില്ലയില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചെന്നു മന്ത്രി എം.എം.മണി. ജില്ലയില്‍ പ്രതീക്ഷിക്കാത്ത നിലയാണ് ഉണ്ടായിരിക്കുന്നത്. സ്ഥിതി അതീവ ഗുരുതരമാണ്. ആളുകള്‍ സംഘം ചേരരുത്. മാസ്‌ക് ഉപയോഗിക്കണം. ഇ.എസ്. ബിജിമോള്‍ എംഎല്‍എയും നിരീക്ഷണത്തിലാണ്. ഇടുക്കിയിലും പരിശോധനയ്ക്ക് സംവിധാനം വേണം. പലചരക്ക്, പച്ചക്കറി കട 11 മുതല്‍ അഞ്ചുവരെ തുറക്കാം

ഇടുക്കിയില്‍ തൊടുപുഴ നഗരസഭാംഗം അടക്കം മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കയാണ്. ജില്ലാ ആശുപത്രിയിലെ നഴ്‌സ്, ആശാ പ്രവര്‍ത്തക എന്നിവര്‍ക്കും രോഗം പിടിപെട്ടു. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ബംഗളൂരുവില്‍ നിന്നെത്തിയ മരിയാപുരം സ്വദേശിയാണ് മൂന്നാമത്തെയാള്‍. ഒരാഴ്ച മുമ്പ് ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പമാണ് ഇടുക്കിയിലെത്തിയത്. ഭാര്യയ്ക്ക് രോഗമില്ല. ബന്ധുക്കള്‍ നിരീക്ഷണത്തിലാണ്.

രോഗം സ്ഥിരീകരിച്ച 3 പേരെയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 17 ആയി. ഇന്നലെ രാത്രി വൈകി വന്ന പരിശോധനാ ഫലങ്ങളാണ് പോസിറ്റീവ് ആയത്. തൊടുപുഴ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ നഴ്‌സിനാണ് രോഗം ബാധിച്ചത്. ഇവര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇടപഴകിയതായി വിവരം ലഭിച്ചു. മന്ത്രി എം.എം.മണിയുടെ അധ്യക്ഷതയില്‍ ഇടുക്കിയില്‍ യോഗം ചേര്‍ന്നു.

ഇടുക്കിയിലും ലാബ് വേണമെന്നു ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കൗണ്‍സിലറും നഴ്‌സും ഇന്നലെയും ജനങ്ങളുമായി ഇടപെട്ടു. പരിശോധനാഫലം ഉടന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. പരിശോധിക്കുന്നവരെ ഉടന്‍ നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു

റെഡ് സോണില്‍പ്പെട്ടതോടെ ഇടുക്കിയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ അതിര്‍ത്തിയില്‍ ജാഗ്രത കര്‍ശനമാക്കി. തുടര്‍ച്ചയായി കോവിഡ് റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ ജില്ലയെ റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ മാത്രം തുറക്കും. വണ്ടന്‍മേട്, ഇരട്ടയാര്‍ പഞ്ചായത്തുകളെയും ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇവിടെ ഡബിള്‍ ലോക്ഡൗണും തുടരും. ജില്ലയില്‍ 14 ഹോട്‌സ്‌പോട്ടുകളാണുള്ളത്. തോട്ടങ്ങള്‍ അടച്ചിടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതിര്‍ത്തി മേഖലകളില്‍ പോലീസ് നിരീക്ഷണം കര്‍ശനമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭൂമി തർക്ക കേസിൽ ‘ഹനുമാനെ’ കക്ഷി ചേർത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ...

0
ഡൽഹി: ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്തയാൾക്ക് ഒരു...

കശ്മീരിൽ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി പോലീസ്

0
ശ്രീന​ഗർ: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ്....

മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം ; കെ. മുരളീധരൻ

0
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ്...

വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല ; മുഖ്യമന്ത്രി അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് വി...