സമൂഹ അടുക്കളകള്‍ക്ക് ചില്ലിക്കാശുപോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല , ആകെ കിട്ടിയത് 600 കിലോ അരി ; തുറന്നടിച്ച് കൊച്ചി മേയര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമൂഹ അടുക്കളകള്‍ക്ക് ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് തുറന്നടിച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കുടുംബശ്രീ മിഷനല്‍ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും നല്‍കിയിട്ടില്ല. കോര്‍പ്പറേഷന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു. ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് സൗമിനി ജെയിന്‍ പറഞ്ഞു.

മാര്‍ച്ച് 26 നാണ് കൊച്ചി കോര്‍പ്പറേഷനില്‍ സമൂഹ അടുക്കള തുടങ്ങിയത്. ആദ്യം അഞ്ചെണ്ണം തുടങ്ങി. പക്ഷെ ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിച്ചു. കുടുംബശ്രീ മിഷന്‍ വഴി 50,000 രൂപയും സര്‍ക്കാരിന്റെ സഹായവും വാഗ്ദാനം ചെയ്തു. എന്നാല്‍ ആകെ കിട്ടിയത് 600 കിലോ അരി മാത്രമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...