പ്രവാസികള്‍ക്കായി രാജു എബ്രഹാം എം.എല്‍.എയുടെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രവാസികള്‍ക്കായി രാജു എബ്രഹാം എം.എല്‍.എയുടെ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. വിദേശത്തുള്ള പ്രവാസികളുടെ പ്രശ്നങ്ങള്‍ അറിയുന്നതിനും പരിഹാരം കാണുന്നതിനും അവരെ സഹായിക്കുന്നതിനും ഉദ്ദേശിച്ചാണു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന രോഗികള്‍ക്ക് നാട്ടില്‍നിന്നും മരുന്ന് എത്തിച്ചു നല്‍കണമെങ്കില്‍ അവരുടെ ബന്ധുക്കള്‍ മരുന്നും അതിന്റെ കുറിപ്പടിയും ബില്ലും കൊണ്ടുവരുന്ന ആളിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എം.എല്‍.എ ഓഫീസിലെത്തി ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെട്ടാല്‍ മതിയാകും. ഇത് അയച്ചുനല്‍കുന്നതിന്റെ ചെലവ് അവരവര്‍ തന്നെ വഹിക്കണം.

2020 ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാതെവന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 5000 രൂപ ലഭിക്കുന്നതിനുവേണ്ട സഹായ സഹകരണങ്ങളും ഹെല്‍പ്പ് ഡെസ്‌ക്ക് വഴി നല്‍കും. കേരള പ്രവാസി സംഘം ഏരിയാ കമ്മിറ്റിയാണു ഹെല്‍പ്പ് ഡെസ്‌ക് നിയന്ത്രിക്കുന്നത്. രാവിലെ പത്തുമുതല്‍ പകല്‍ ഒന്നുവരെയാണ് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം.

പ്രവാസി സംഘം പ്രസിഡന്റ് ചാണ്ടി മാത്യു, സെക്രട്ടറി ജേക്കബ് മാത്യു എന്നിവര്‍ ഉദ്ഘാടനത്തിന് സന്നിഹിതരായിരുന്നു. ബന്ധപ്പെടേണ്ട നമ്പര്‍- ജേക്കബ് മാത്യു 9400273505, ചാണ്ടി മാത്യു 9447704316, സണ്ണി കുളമടയില്‍ 9539441657.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...