റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ ; ‘സൂപ്പർ ആപ്പ്’ വരുന്നു

For full experience, Download our mobile application:
Get it on Google Play

റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി ‘ സൂപ്പര്‍ ആപ്’ ഇറക്കാൻ റെയില്‍വേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നറിയാനും അടക്കം റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്ക് നിരവധി മൊബൈല്‍ ആപ്പുകളായിരുന്നു നാം ഉപയോഗിച്ചിരുന്നത്. റെയില്‍വേ തന്നെ ഇതിനായി ഡസനിലധികം ആപ്പുകള്‍ പലവിധ സേവനങ്ങള്‍ക്കായി പുറത്തിറക്കിയിരുന്നു. ഇനിയതിന്റെ ആവശ്യമില്ല. ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് (യു.ടി.എസ്), ടിക്കറ്റ് കാൻസല്‍ ചെയ്യല്‍, യാത്രക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, പരാതി നല്‍കല്‍, ട്രെയിനുകളുടെ തത്സമയ വിവരം, അന്വേഷണം, ഹോട്ടല്‍ ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ‘സൂപ്പര്‍ ആപ്’ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

റെയില്‍വേ സേവനങ്ങള്‍ക്കായി സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ സുരക്ഷ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശയങ്കയും ‘സൂപ്പര്‍ ആപ്’ ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 90 കോടി രൂപയോളം ചെലവിട്ട് റെയില്‍വേ ഐ.ടിക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സി.ആര്‍.ഐ.എസ്) ആണ് ‘സൂപ്പര്‍ ആപ്’ പുറത്തിറക്കുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ് പകുതിയോളവും മൊബൈല്‍ ആപ് വഴിയാണ് നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ അധികമായി 33,000 അധ്യാപകർ ; 7000 പേരെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ച്​ വിദ്യാഭ്യാസ...

0
കുവൈത്ത് ​: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ അധികമായി കണ്ടെത്തിയ അധ്യാപകരെ ഒഴിവാക്കാനുള്ള...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരം വൈകാൻ സാധ്യത

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ...

‘പുഴകളിൽ അടിഞ്ഞുകൂടിയ മണൽ ഡിസംബറോടെ നീക്കും’ ; മന്ത്രി എപി അനിൽകുമാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ...

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....