ട്രെയിന്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ബെര്‍ത്ത് നല്‍കാത്ത സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി

For full experience, Download our mobile application:
Get it on Google Play

പാട്‌ന: ട്രെയിന്‍ യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ബെര്‍ത്ത് നല്‍കാത്ത സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് ടിക്കറ്റ് നിരക്കിന്റെ പത്തിരട്ടി തുക പിഴയിട്ട് ഉപഭോക്തൃ കോടതി. ബിഹാറിലെ ഭോജ്പൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. ബെര്‍ത്ത് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നിന്ന് യാത്രചെയ്യേണ്ടിവന്ന നാല് യാത്രക്കാര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധിച്ചത്. യുപിയിലെ വിദ്യാഞ്ചലില്‍ നിന്ന് ബിഹാറിലെ ആരയിലേക്ക് പാട്‌ന എക്‌സ്പ്രസില്‍ ബെര്‍ത്ത് റിസര്‍വ് ചെയ്തവര്‍ക്കാണ് റെയില്‍വേ അധികൃതര്‍ ബെര്‍ത്ത് നിഷേധിച്ചത്. ഇവരുടെ ബെര്‍ത്തുകളില്‍ റെയില്‍വേ ഉദ്യോഗസ്ഥരാണ് യാത്ര ചെയ്തത്.

ടിടിഇയെ ബന്ധപ്പെട്ട് കാര്യം പറഞ്ഞെങ്കിലും ബെര്‍ത്തുകള്‍ ഒഴിഞ്ഞുനല്‍കിയില്ല. തുടര്‍ന്ന് ട്രെയിനില്‍ നിന്ന് യാത്ര പൂര്‍ത്തിയാക്കേണ്ടിവന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.മാനസികവും സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ യാത്രക്കാര്‍ നേരിട്ടെന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് തുകയായ 1876 രൂപ എട്ട് ശതമാനം പലിശയോടെ യാത്രക്കാര്‍ക്ക് തിരികെ നല്‍കണം. 20,000 രൂപ നഷ്ടപരിഹാരമായും 15,000 രൂപ കോടതിച്ചെലവുകള്‍ക്കായും രണ്ട് മാസത്തിനുള്ളില്‍ നല്‍കണമെന്നും വിധിച്ചു. കൃത്യസമയത്തിനുള്ളില്‍ തുക നല്‍കിയില്ലെങ്കില്‍ 10 ശതമാനം പലിശ ചുമത്തുമെന്നും കോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് സമീപത്തെ കിണറ്റില്‍ വീണു ; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടമായി

0
കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഭയം...

സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ പോലീസ് കേസെടുത്തു

0
ആലപ്പുഴ: തിരുവോണനാളില്‍ ആലപ്പുഴ നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച...

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...