ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു. ചെന്നൈയിൽ നിന്ന് ആറ് സർവീസുകളും മംഗളൂരുവിലേക്ക് 22 സർവീസുകളും ബെംഗളൂരുവിലേക്ക് 18 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10 സർവീസുകളും പാട്‌നയിലേക്ക് 36 സർവീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ്. ഇതോടൊപ്പം പത്ത് ട്രെയിനുകളിൽ അധിക കോച്ച് ഓണക്കാലത്തെ തിരക്കിൻ്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയെന്നും അവർ വിശദീകരിക്കുന്നു.

തിരുവനന്തപുരം – കോഴിക്കോട് – തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസ് (12076/12075) ട്രെയിനിൽ ഒരു ചെയർ കാർ അധികമായി ഉൾപ്പെടുത്തി. തിരുവനന്തപുരം – എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് (16304/16303) ട്രെയിനിൽ ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് കൂടി ചേർത്തു. തിരുവനന്തപുരം – ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസ് (16342/16341) ട്രെയിനിലും തിരുവനന്തപുരം – മധുരൈ – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16343/16344) ട്രെയിനിലും ഒരു ജനറൽ സെക്കന്റ് ക്ലാസ് കോച്ച് വീതമാണ് ഉൾപ്പെടുത്തിയത്. മംഗളൂരു – തിരുവനന്തപുരം – മംഗളൂരു മാവേലി എക്‌സ്പ്രസ് (16603/16604) ട്രെയിനിൽ സ്ലീപ്പർ കോച്ചും അധികമുണ്ട്. ഓണകാലത്ത് പരമാവധി യാത്രക്കാർക്ക് സൗകര്യപ്രധമായ യാത്ര ഉറപ്പുവരുത്തുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും റെയിൽവെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...