ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഉറപ്പാക്കി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നീ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു.
ട്രെയിൻ നമ്പർ 06065 കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ് 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 03:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 12:00ന് കാക്കിനട ടൗണിൽ എത്തിച്ചേരും. തിരുവനന്തപുരം ഡിവിഷനിലെ, കായംകുളം ജംഗ്ഷൻ (04:00 മണിക്കൂർ / 04:02 മണിക്കൂർ), ചെങ്ങന്നൂർ (04:30 മണിക്കൂർ / 05:15 മണിക്കൂർ), തിരുവല്ല (05:25 മണിക്കൂർ / 05:27 മണിക്കൂർ), ചങ്ങനാശ്ശേരി (05:38 മണിക്കൂർ / 05:40 മണിക്കൂർ), കോട്ടയം (06:00 മണിക്കൂർ / 06:15 മണിക്കൂർ), എറണാകുളം ടൗൺ (07:20 മണിക്കൂർ / 07:25 മണിക്കൂർ), ആലുവ (08:10 മണിക്കൂർ / 08:12 മണിക്കൂർ), തൃശൂർ (09:10 മണിക്കൂർ / 09:12 മണിക്കൂർ) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും. എതിർ ദിശയിൽ, ട്രെയിൻ നമ്പർ 06066 കാക്കിനട ടൗൺ – കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ 2026 ജനുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 6:28ന് കാക്കിനട ടൗണിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 22:30ന് കൊല്ലത്ത് എത്തിച്ചേരും.

ട്രെയിൻ നമ്പർ 06067 തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 04:10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 3:00ന് ചരളാപ്പള്ളിയിൽ എത്തും. കൊല്ലം ജംഗ്ഷൻ, ചെങ്ങന്നൂർ (06:00 മണിക്കൂർ/06.30 മണിക്കൂർ), തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം (07:20 മണിക്കൂർ/07:25 മണിക്കൂർ), എറണാകുളം ടൗൺ, ആലുവ, തൃശൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. തിരികെ ട്രെയിൻ നമ്പർ 06068 ചരളാപ്പള്ളി – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 2026 ജനുവരി 16 വെള്ളിയാഴ്ച രാത്രി 21:45ന് ചരളാപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 08:00ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. ഈ വർഷം തീർത്ഥാടകരുടെ സൗകര്യാർത്ഥം 336 ശബരിമല ഉത്സവ സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...