ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വെ. പുതുക്കിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് മാറ്റത്തിലൂടെ റെയിൽവെ പ്രതീക്ഷിക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ അധികമായി നല്‍കണം. മെയില്‍/എക്‌സ്പ്രസ് നോണ്‍-എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസ അധികമായി നല്‍കണം. 215 കിലോമീറ്ററില്‍ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല.

500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍-എസി യാത്രക്കാര്‍ക്ക് 10 രൂപ അധികമായി നല്‍കണം. സബര്‍ബനിലെ നിരക്കും പ്രതിമാസ സീസണ്‍ ടിക്കറ്റുകളുടെ നിരക്കും വര്‍ദ്ധിപ്പിക്കാത്തത് സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കും.
നിരക്ക് വര്‍ധനവ് ഇങ്ങനെ
-സബര്‍ബന്‍ ട്രെയിൻ, പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്ക്- മാറ്റമില്ല
-215 കിലോമീറ്റര്‍ വരെ ഓര്‍ഡിനറി ക്ലാസ്- മാറ്റമില്ല
-215 കിലോമീറ്ററില്‍ കൂടുതല്‍ ഓര്‍ഡിനറി ക്ലാസ്- കിലോമീറ്ററിന് 1 പൈസ
-മെയില്‍/എക്‌സ്പ്രസ് നോണ്‍ എസി ക്ലാസ് -കിലോമീറ്ററിന് 2 പൈസ
-മെയില്‍/എക്‌സ്പ്രസ് എസി ക്ലാസ്- കിലോമീറ്ററിന് 2 പൈസ
-നോണ്‍ എസി 500 കിലോമീറ്റര്‍ യാത്ര- 10 രൂപ

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി 89 ലക്ഷം തട്ടിയെടുത്ത സംഭവം ; സഹകരണ ബാങ്ക്...

0
കൊച്ചി : എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷത്തിന്റെ...

ദിമാഗി നക്‌സല്‍ പാര്‍ട്ടി ; സിജെപിയുടെ ചുവടുപിടിച്ച് സമൂഹമാധ്യങ്ങളില്‍ പുതിയൊരു പാര്‍ട്ടി

0
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രൂപപ്പെട്ട മാതൃകയില്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം...

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...