ദിമാഗി നക്‌സല്‍ പാര്‍ട്ടി ; സിജെപിയുടെ ചുവടുപിടിച്ച് സമൂഹമാധ്യങ്ങളില്‍ പുതിയൊരു പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രൂപപ്പെട്ട മാതൃകയില്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചാരം നേടുകയാണ് പുതിയൊരു പാര്‍ട്ടി. ‘ദിമാഗി നക്‌സല്‍ പാര്‍ട്ടി’ എന്ന പേരിലുള്ള പേജാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്‌സല്‍’ പ്രയോഗത്തിന് പിന്നാലെയാണ് പുതിയ ‘പാര്‍ട്ടി’യുടെ ഉദയം. അമ്പതിനായിരത്തിലേറെ ഫോളോവേഴ്‌സിനെ ‘ദിമാഗി നക്‌സല്‍ പാര്‍ട്ടി’ ഒറ്റദിവസം കൊണ്ട് നേടിയിട്ടുണ്ട്. സ്ഥാപകന്റെ പേര് ‘ഒരു ദിമാഗി ഇന്ത്യക്കാരന്‍’ എന്നാണ് നല്‍കിയിരിക്കുന്നത്. ‘ചിന്തിക്കുക, ഗവേഷണം ചെയ്യുക, പ്രതിരോധിക്കുക’ എന്നിവയാണ് പാര്‍ട്ടിയുടെ ആപ്തവാക്യങ്ങളായി കൊടുത്തിരിക്കുന്നത്. പേജിന് പിന്നിലുള്ളതാരാണെന്ന് വ്യക്തമല്ല. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും ചോദ്യംചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്നലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ‘ദിമാഗി നക്സല്‍’ പ്രയോഗം നടത്തിയത്. ‘സായുധരായ നക്‌സലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞു, എന്നാല്‍ തലച്ചോറില്‍ നക്‌സലിസം ശേഷിക്കുന്നവര്‍ ഇന്ത്യയില്‍ ഇപ്പോഴും തുടരുന്നു’ എന്നാണ് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് മോദി പറഞ്ഞത്. സായുധ നക്സലിസം രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ അശാന്തിയും അക്രമവും സൃഷ്ടിക്കാന്‍ ‘ദിമാഗി നക്സലുകള്‍’ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...