ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്ന് ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ദിവസവും ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. എന്നാൽ മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്താൽ പോലും പല റൂട്ടുകളിലും സീറ്റ് കിട്ടാത്ത അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പരാജയപ്പെടാറാണ് പതിവ്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ‘സൂപ്പർഫാസ്റ്റ് ടിക്കറ്റിംഗ് സിസ്റ്റം’ അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോഴും തിരക്കേറിയ സമയങ്ങളിൽ സാധാരണ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ അവസാനമാകും.

വേഗത കുറഞ്ഞ ബുക്കിംഗ് സിസ്റ്റം കാരണം പലർക്കും കൺഫേം ടിക്കറ്റുകൾ കിട്ടാറില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. യാത്രക്കാരുടെ ബുക്കിംഗ് സംവിധാനം നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത് ജൂൺ മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതോടെ, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിലവിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുന്ന സ്ഥാനത്ത് ഒന്നര ലക്ഷം ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാനാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...