സ്ഥാനാര്‍ഥി പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ ബിജെപിയില്‍ അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്ഥാനാർഥി പട്ടികയെച്ചൊല്ലി ബിജെപിയിലും അതൃപ്തി. കുമ്മനം രാജശേഖരൻ, പി.എസ് ശ്രീധരൻപിള്ള, എം.ടി രമേശ് എന്നിവരെ ഒഴിവാക്കിയതിലാണ് അതൃപ്തി. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിലും അതൃപ്തിയുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം ട്വന്റി-20ക്ക്‌ നൽകിയതിൽ ഒരു വിഭാഗം നേതാക്കാൾ എതിർപ്പറിയിച്ചു. 47 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കിയത്. പ്രധാന നേതാക്കളായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരടങ്ങിയതായിരുന്നു പട്ടിക. എന്നാൽ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻപിള്ള എം ടി രമേഷ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടില്ല. ഇതിനെ ചൊല്ലിയാണ് ബിജെപിയിലെ അതൃപ്തി.

ആറന്മുള മണ്ഡലത്തിൽ കുമ്മനം രാജശേഖരനോ എം.ടി രമേശോ സ്ഥാനാർത്ഥിയാകും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇരുവരും സ്ഥാനാർഥിയായില്ല. ആറന്മുള ബിഡിജെഎസ് നാണ് നൽകിയത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലം വിട്ടുനൽകിയതിനെതിരെ പാർട്ടിയിൽ ശക്തമായ എതിർപ്പുണ്ട്. ശബരിമല ഉൾക്കൊള്ളുന്ന റാന്നി മണ്ഡലം അടുത്തിടെ മുന്നണിയിൽ എത്തിയ ട്വന്റി20ക്കാണ് നൽകിയത്. കഴിഞ്ഞതവണ കെ.സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണ് റാന്നി. ഇവിടെ ഗോവ ഗവർണർ സ്ഥാനം ഒഴിഞ് തിരിച്ചെത്തിയ ശ്രീധരൻപിള്ളയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക വികാരം. എന്നാൽ, ഇത്തവണ ട്വന്‍റി-20 നിർത്തിയതാകട്ടെ ക്രിസ്ത്യൻ സ്ഥാനാർത്ഥിയെയും. ഇതിൽ പ്രാദേശിക ബിജെപി ഘടകം കടുത്ത അതിർത്തിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...