ടൊറന്റോ : കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ കാര്‍ത്തിക്ക് വാസുദേവ് (21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റോറന്റിലേക്ക് പോകവെയാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അനുശോചിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
RECENT NEWS
Advertisment