ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഒറ്റപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഒറ്റപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഇസ്രായേലിന്റെ നിരന്തരമായ വ്യോമാക്രമണം കാരണം ഭയത്തോടെയാണ് സമയങ്ങള്‍ തള്ളിനീക്കുന്നതെന്നും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളിലൂടെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയിലാണ് തങ്ങളുള്ളതെന്നും ഇവിടെനിന്ന് പുറത്തെത്താനുള്ള വഴിയൊരുക്കണമെന്നും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയില്‍ ഒരു വിദ്യാര്‍ഥി പറഞ്ഞു.

‘എല്ലാവരും കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെഹ്‌റാനില്‍ കുടുങ്ങിക്കിടക്കുകയാണ് ഞാന്‍. ഇന്ത്യയില്‍ നിന്ന് പഠനാവശ്യാര്‍ഥം എത്തിയതായിരുന്നു. എത്രമാത്രം പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞറിയിക്കാനാവില്ല. അടുത്തതെന്ത് സംഭവിക്കുമെന്നും അറിയില്ല. ഞങ്ങളുടെ സുരക്ഷയോര്‍ത്ത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് നന്ദിയുണ്ട്. എങ്കിലും, ഇത്തരം സാഹചര്യങ്ങളില്‍ എത്രയും വേഗത്തിലുളള നടപടിയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിരന്തരം വ്യോമാക്രമണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമാകുന്നത്രയും വേഗത്തിൽ ഞങ്ങളെ ഇവിടെ നിന്ന് പുറത്തെത്തിക്കണം. സാഹചര്യം ഇതിലും മോശമാകുന്നത് വരെ കാത്തിരിക്കരുത്. സഹായിക്കണം’. വിദ്യാര്‍ഥി വീഡിയോയിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...