ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തില്‍ ദയനീയ തോല്‍വി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐഎസ്എല്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു സ്വന്തം തട്ടകമായ കൊച്ചിയില്‍ ദയനീയ പരാജയം. പഞ്ചാബ് എഫ്സി ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. പഞ്ചാബ് താരം വില്‍മര്‍ ജോര്‍ദാന്റെ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ അടിതെറ്റിച്ചത്. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് മൂന്ന് ഗോളുകള്‍ വഴങ്ങി കൊമ്പന്‍മാര്‍ തോറ്റമ്പിയത്. കളിയുടെ 39 -ാം മിനിറ്റില്‍ പ്രതിരോധ താരം മിലോസ് ഡ്രിനിസിച് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നാല്‍ 42-ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്റെ ഗോളിലൂടെ പഞ്ചാബ് ഒപ്പമെത്തി.

രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ പഞ്ചാബ് വലയിലാക്കിയത്. 61-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ വില്‍മര്‍ ലീഡ് സമ്മാനിച്ചു. ഒടുവില്‍ 88-ാം മിനിറ്റില്‍ വഴങ്ങിയ പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്സിനു വിനയായി. കിക്കെടുത്ത ലുക മാസന്റെ കൃത്യം ഷോട്ട് വലയില്‍. സീസണില്‍ ടീം വഴങ്ങുന്ന നാലാം തോല്‍വിയാണിത്. തുടരെ രണ്ട് മത്സരങ്ങളായി ബ്ലാസ്റ്റേഴ്സ് തോല്‍ക്കുന്നു. നിലവില്‍ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പട്ടികയില്‍ ഭീഷണിയായി മോഹന്‍ ബഗാനും മുംബൈ സിറ്റിയും നില്‍ക്കുന്നു. ബ്ലാസ്റ്റേഴ്സിനേക്കാള്‍ രണ്ട് മത്സരം കുറച്ചു കളിച്ച ഇരു ടീമുകളും അടുത്ത രണ്ട് മത്സരവും വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിനെ മറികടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...