ആപ്പിളിനോട് ഇന്ത്യക്കാർക്കിഷ്ടം കൂടുന്നു ; വിൽപ്പനയിൽ സർവ്വകാല റെക്കോർഡ്

For full experience, Download our mobile application:
Get it on Google Play

ആവേശകരമായ വിപണിയാണ് ഇവിടെയുള്ളതെന്നും തങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയെന്നും ആപ്പിൾ കമ്പനി. ഇന്ത്യൻ വിപണിയിൽ ആപ്പിൾ ഇപ്പോൾ വൻ മുന്നേറ്റം നടത്തുന്നുവെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു. അവിശ്വസനീയമാംവിധം ആവേശകരമായ വിപണിയാണ് ഇവിടെയുള്ളതെന്നും തങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ, ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബികെസി) ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ ഒരു സ്റ്റോർ. ഏപ്രിൽ 18 നായിരുന്നു സ്റ്റോറിന്റെ ഉദ്ഘാടനം. ആപ്പിൾ ആരാധകരുടെ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. രണ്ടാമത്തെ സ്റ്റോർ കുറച്ച് ദിവസങ്ങൾക്ക് ശേഷം ന്യൂഡൽഹിയിൽ സാകേതിലെ സെലക്ട് സിറ്റിവാക്ക് മാളിൽ തുറന്നു. രണ്ട് സ്റ്റോർ ഓപ്പണിംഗുകളിലും ആപ്പിൾ സിഇഒ ടിം കുക്ക് സന്നിഹിതനായിരുന്നു.

മാധ്യമ അഭിമുഖങ്ങളിൽ ഇന്ത്യ എങ്ങനെ ഒരു പ്രധാന വിപണിയാണെന്നതിനെക്കുറിച്ച് ദീർഘമായി അന്നദ്ദേഹം സംസാരിച്ചിരുന്നു. ആപ്പിളിലെ സീനിയർ വൈസ് പ്രസിഡന്റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ലൂക്കാ മേസ്‌ത്രി പറയുന്നത് അനുസരിച്ച് ഈ വർഷം ഐ ഫോൺ വരുമാനം 43.8 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയിലെ സർവകാല റെക്കോർഡാണ് ഇത്. വർഷം തോറും ഇതിൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സർവകാല റെക്കോർഡും കാനഡയിലെ സെപ്തംബർ പാദത്തിലെ റെക്കോർഡുകളും ഉൾപ്പെടെ നിരവധി വിപണികളിൽ തങ്ങൾക്ക് ശക്തമായ പ്രകടനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...