രാജ്യത്ത് കൽക്കരി ഉൽപ്പാദനം കുതിക്കുന്നു ; 12 ശതമാനത്തിന്റെ വർദ്ധനവ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വീണ്ടും മുന്നേറ്റം. കൽക്കരി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാർച്ചിൽ കൽക്കരി ഉൽപ്പാദനത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ, മാർച്ചിലെ ഉൽപ്പാദനം 107,84 മില്യൺ ടണ്ണായാണ് ഉയർന്നിട്ടുള്ളത്. മുൻവർഷം ഇതേ കാലയളവിലെ ഉൽപ്പാദനം 96.26 മില്യൺ ടണ്ണായിരുന്നു. കൽക്കരി ഉൽപ്പാദനത്തിന് പുറമേ, വിതരണത്തിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കാൻ സാധിച്ചിട്ടുള്ളത്. കൽക്കരി വിതരണത്തിൽ കഴിഞ്ഞ വർഷത്തെ 77.38 മില്യൺ ടണ്ണിൽ നിന്നും 83.18 മില്യൺ ടണ്ണായാണ് ഉയർന്നത്.

കോൾ ഇന്ത്യ, സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ക്യാപ്റ്റീവ് മൈനുകൾ എന്നിവ വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 4.06 ശതമാനം, 8.53 ശതമാനം, 81.53 ശതമാനം എന്നിങ്ങനെയാണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ വിതരണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 3.40 ശതമാനം, 12.61 ശതമാനം, 31.15 ശതമാനം എന്നിങ്ങനെയാണ് വർദ്ധിച്ചത്. രാജ്യത്തെ 37 പ്രധാന കൽക്കരി ഉൽപ്പാദന ഖനികളിൽ, 29 എണ്ണവും 100 ശതമാനത്തിലധികം ഉൽപ്പാദനമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...