ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ വിക്ഷേപണം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വിക്ഷേപണം ഇന്ന്. പിഎസ്എൽവി സി57 റോക്കറ്റിൽ രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പ്രാരംഭ ഘട്ടത്തിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണ പഥത്തിൽ ആയിരിക്കും പേടകം. സൂര്യന്റെയും ഭൂമിയുടേയും ഗുരുത്വാകർഷണബലം സന്തുലിതമായ ലഗ്രാഞ്ച്യൻ പോയന്റ് വണ്ണാണ് പേടകത്തിന്റെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹാലോ ഭ്രമണ പഥത്തിൽ 4 മാസം കൊണ്ടാണ് പേടകം എത്തുക. സൗരാന്തരീക്ഷത്തിന്റെ മുകൾ ഭാഗം ചൂടാകുന്നതും, അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് പ്രധാന ലക്ഷ്യം. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കൽ, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കൽ എന്നിവയും ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ വണ്ണിലുള്ളത്. നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തികവലയം എന്നിവയെപ്പറ്റി പഠിക്കും. പേടകത്തിലെ പ്രധാന പേലോഡായ വിസിബിൾ എമിഷൻ ലൈൻ കോറോണഗ്രാഫ് മിനിറ്റിൽ ഒന്നെന്ന കണക്കിൽ ദിവസേന 1440 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് അയക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാൻ മൂന്നിന് പിന്നാലെ ആദിത്യ എൽ വൺ കൂടി വിജയിച്ചാൽ ഇന്ത്യക്കും ഐഎസ്ആർഒയ്ക്കും വലിയ നേട്ടമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ...

ശബരിമലയും ഗുരുവായൂരും ‘തിരുപ്പതി മോഡലിൽ’ ; ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്തെ തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും ജനക്ഷേമത്തിനും സ്ത്രീ-യുവജന സുരക്ഷയ്ക്കും...

കെഎസ്ആർടിസിക്ക് 600 കോടി ; പണം പ്രിയദർശിനി സൗജന്യ യാത്രക്കായി

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി...

‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം’ ; സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് നിക്ഷേപകരെ...