ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം തകർച്ചയിൽ ; വാർത്താമുറികളെ ബിജെപി നിശബ്ദമാക്കിയെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം വൻതോതിൽ ഇടിഞ്ഞതിനെത്തുടർന്ന് ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ബിജെപി സർക്കാർ ന്യൂസ് റൂമുകളെ നിശബ്ദമാക്കുകയാണെന്നും മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കേണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പുറത്തുവിട്ട 2024-ലെ സൂചിക പ്രകാരം 180 രാജ്യങ്ങളിൽ ഇന്ത്യ 157-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇത് 151 ആയിരുന്നു. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലേക്കാണ് ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം കൂപ്പുകുത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിൽ നോർവേ ഒന്നാം സ്ഥാനം നിലനിർത്തി. ആഫ്രിക്കൻ രാജ്യമായ എറിത്രിയയാണ് പട്ടികയിൽ ഏറ്റവും ഒടുവിൽ (180). അമേരിക്ക 64-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇസ്രയേൽ 116-ാം സ്ഥാനത്താണ്. കിഴക്കൻ യൂറോപ്പും പശ്ചിമേഷ്യയുമാണ് മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ മേഖലകൾ. ഗാസയിൽ മാത്രം ഇസ്രയേൽ സൈന്യം ഇരുന്നൂറിലധികം മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുൾപ്പെടെയുള്ള 60 ശതമാനത്തിലധികം രാജ്യങ്ങളിലും മാധ്യമപ്രവർത്തനത്തെ ക്രിമിനൽ കുറ്റമാക്കുന്ന നടപടികൾ വർധിച്ചു വരികയാണെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...