Friday, June 28, 2024 1:21 pm

ഇന്ത്യയുടെ ജനപ്രിയൻ സ്വിഫ്റ്റ് തന്നെ

For full experience, Download our mobile application:
Get it on Google Play

മാരുതി സുസുക്കി ഇന്ത്യയുടെ ഏറ്റവും ജനപ്രിയവും രാജ്യത്തെ നമ്പർ-1 കാറുമായ സ്വിഫ്റ്റ് വിൽപ്പനയിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. ലോഞ്ച് ചെയ്തതിനുശേഷം ഈ കാറിൻ്റെ 30 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റു. 2005 ലാണ് ഈ ഹാച്ച്ബാക്ക് ആദ്യമായി ലോഞ്ച് ചെയ്തത്. 2013ൽ ഇത് 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന കടന്നു. 2018 ൽ അതിൻ്റെ വിൽപ്പന കണക്കുകൾ ഇരട്ടിയായി. ഇപ്പോഴിതാ 30 ലക്ഷം യൂണിറ്റ് എന്ന റെക്കോർഡ് വിൽപ്പന കണക്ക് പിന്നിട്ടു. കഴിഞ്ഞ മാസമാണ് കമ്പനി നാലാം തലമുറ സ്വിഫ്റ്റ് പുറത്തിറക്കിയത്. 6.49 ലക്ഷം രൂപയാണ് പുതിയ സ്വിഫ്റ്റിൻ്റെ എക്‌സ് ഷോറൂം വില. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ നൽകിയ ആദ്യത്തെ ഹാച്ച്ബാക്ക് കൂടിയാണിത്. ഇത് മാത്രമല്ല പുറത്തിറക്കിയ ആദ്യ മാസത്തിൽ തന്നെ രാജ്യത്തെ നമ്പർ-1 കാറായി ഇത് ഉയർന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ടാറ്റ പഞ്ചിനെ പിന്നിലാക്കി. പുതിയ സ്വിഫ്റ്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ മാസവും റെക്കോഡ് വിൽപന ലഭിക്കുമെന്നാണ് കരുതുന്നത്.

തികച്ചും പുതിയൊരു ഇൻ്റീരിയർ പുതിയ സ്വിഫ്റ്റിൽ കാണാം. അതിൻ്റെ ക്യാബിൻ തികച്ചും ആഡംബരം നിറഞ്ഞതാണ്. പിന്നിൽ എസി വെൻ്റുകൾ ഇതിൽ ലഭ്യമാണ്. വയർലെസ് ചാർജറും ഡ്യുവൽ ചാർജിംഗ് പോർട്ടുകളും ഈ കാറിൽ ലഭ്യമാകും. ഇതിൽ റിയർ വ്യൂ ക്യാമറ ഉണ്ടായിരിക്കും. അതിനാൽ ഡ്രൈവർക്ക് കാർ എളുപ്പത്തിൽ പാർക്ക് ചെയ്യാം. ഒമ്പത് ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഇതിനുള്ളത്. പുതുതായി രൂപകല്പന ചെയ്ത ഡാഷ്ബോർഡ് ഇതിൽ ലഭ്യമാണ്. വയർലെസ് കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ ഈ സ്‌ക്രീൻ പിന്തുണയ്ക്കുന്നു. ബലെനോയുടെയും ഗ്രാൻഡ് വിറ്റാരയുടെയും അതേ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ പാനൽ ഉപയോഗിച്ച് സെൻ്റർ കൺസോൾ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇതുകൂടാതെ, ഇതിന് പുതിയ എൽഇഡി ഫോഗ് ലാമ്പും ലഭിക്കുന്നു.

LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവൽ ടോൺ എന്നിങ്ങനെ ആറ് വേരിയൻ്റുകളിൽ പുതിയ സ്വിഫ്റ്റിനെ കമ്പനി അടുത്തിടെ അവതരിപ്പിച്ചു. അതിൻ്റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, 2024 മാരുതി സ്വിഫ്റ്റ് ബേസ് വേരിയൻ്റ് LXi യുടെ വില 6.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുൻനിര മോഡൽ ZXi ഡ്യുവൽ ടോണിന് 9.64 ലക്ഷം രൂപ വരെ ഉയരുന്നു. ഒരു പുതിയ Z സീരീസ് എഞ്ചിൻ ആണ് പുതിയ സ്വിഫ്റ്റിന്‍റെ ഹൃദയം. ഇത് പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് മൈലേജ് ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇതിലെ പുതിയ 1.2L Z12E 3-സിലിണ്ടർ NA പെട്രോൾ എഞ്ചിൻ 80bhp കരുത്തും 112nm ടോർക്കും സൃഷ്‍ടിക്കും. മൈൽഡ് ഹൈബ്രിഡ് സെറ്റപ്പും പുതിയ സ്വിഫ്റ്റിൽ ഉണ്ട്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് AMT ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്. മൈലേജിനെക്കുറിച്ച് പറയുമ്പോൾ, മാനുവൽ എഫ്ഇ വേരിയൻ്റിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് എഫ്ഇ വേരിയൻ്റിന് 25.75 കിലോമീറ്ററും മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒറ്റയക്ക നമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേർ പിടിയിൽ

0
കല്‍പ്പറ്റ: വയനാട് പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒറ്റക്കയനമ്പര്‍ ലോട്ടറി വഴി...

വേനൽച്ചൂട് രൂക്ഷമാകുന്നു ; യു.എ.ഇ.യിൽ ജുമഅ നമസ്കാരം പത്തുമിനിറ്റിൽ അവസാനിപ്പിക്കണം

0
അബുദാബി: രാജ്യത്ത് വേനൽച്ചൂട് രൂക്ഷമായതോടെ ജുമഅ നമസ്കാരം പത്തുമിനിറ്റിൽ തീർക്കണമെന്ന് യു.എ.ഇ....

ജയരാജനും മകനുമെതിരെ ആരോപണം : മനു തോമസിന് പോലീസ് സംരക്ഷണം ; രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ...

0
തിരുവനന്തപുരം: പി ജയരാജനും മകനുമെതിരെ ആരോപണം ഉന്നയിച്ച സിപിഎം മുന്‍ ജില്ലാ...

കെഎസ്ആര്‍ടിസി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം : പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് എതിരേ...

0
അമ്പലപ്പുഴ : ബസില്‍ യാത്ര ചെയ്തിരുന്ന കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന...