ഒറ്റയക്ക നമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് പനമരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒറ്റക്കയനമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേരെ പിടികൂടി. കേരള സർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയ പനമരം കൈതക്കല്‍ തേക്കന്‍ വീട്ടില്‍ ഉക്കാഷത്ത് (41), പനമരം ഓടമ്പത്ത് വീട്ടില്‍ ഒ.ആര്‍. വിനില്‍(40) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. പനമരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം ടൗണില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉക്കാഷത്തില്‍ നിന്നും നിന്നും 300 രൂപയും വിനിലില്‍ നിന്ന് 16200 രൂപയും തെളിവുകള്‍ അടങ്ങിയ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. എ.എസ്.ഐമാരായ സുലോചന, മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്‍സണ്‍,നിഷാദ്, ധനേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

0
തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ...

ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും ; ഒരു വീട് തകർന്നു

0
ആലപ്പുഴ: ആലപ്പുഴയിൽ കനത്ത മഴയും കടൽക്ഷോഭവും രൂക്ഷമായി തുടരുന്നു. കടൽക്ഷോഭത്തെ...

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...