നീരജ് ചോപ്ര ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാംത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യൻഷിപ്പുകളിലും നീരജ് മെഡൽ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. ‌‌കഴിഞ്ഞ ഒളിമ്പിക്‌സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് സ്വർണ മെഡൽ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.

ആദ്യ ത്രോ 83.65, രണ്ടാം ത്രോ 84.03, മൂന്നാം ത്രോ ഫൗൾ, നാലാം ത്രോ, 82.86, അഞ്ചാം ത്രോ ഫൗൾ എന്നിങ്ങനെയായിരുന്നു ചാമ്പ്യൻഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം. ഒരു ഘട്ടത്തിൽ പോലും 85 മാർക്ക് കടക്കാൻ നീരജിന് കഴിഞ്ഞില്ല. ദോഹ ഡയമണ്ട് ലീഗിൽ കരിയറിൽ ആദ്യമായി 90 കടന്നിരുന്നു.  സച്ചിൻ യാദവിനും മെഡൽ നഷ്ടമായി. 86.27 മീറ്റർ എറിഞ്ഞ താരത്തിന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ട്രിനിനാഡ് ആൻഡ് ടൊബാഗോയുടെ കെഷ്റോൺ വാൽക്കോട്ടിനാണ് സ്വർണ്ണം(88.16 മീറ്റർ), ആൻഡേഴ്സൺ പീറ്റേഴ്സ് വെള്ളി (87.38), അമേരിക്കയുടെ കർട്ടിസ് തോംസണ് വെങ്കലം( 86.67).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...