ദുബൈ : ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വെള്ളിയാഴ്ച ഇന്‍ഡിഗോ രണ്ട് പുതിയ സര്‍വീസുകളാണ് ആരംഭിച്ചത്. ഒക്ടോബര്‍ 27നാണ് ഈ രണ്ട് സര്‍വീസുകളും തുടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് ഇതിന്‍റെ തീയതി മാറ്റുകയായിരുന്നു. അതില്‍ ഒരെണ്ണമാണ് ദുബൈയിലേക്കുള്ളത്. നേരിട്ടുള്ള സര്‍വീസുകളാണ് ഇവ രണ്ടും. ഇതില്‍ ആദ്യത്തേത് പൂനെയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള സര്‍വീസും രണ്ടാമത്തേത് പൂനെയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസുമാണ്. ദുബൈയെയും ബാങ്കോക്കിനെയും ബന്ധിപ്പിച്ച് പൂനെയില്‍ നിന്ന് സര്‍വീസ് വരുന്നത് പൂനെ നഗരത്തിന്‍റെ ഐടി, ഓട്ടോമൊബൈല്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വക്താവ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























