വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ചയാൾക്ക് യാത്രാവിലക്കേര്‍പ്പെടുത്തി ഇന്‍ഡിഗോ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ-കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മര്‍ദിച്ച ഹഫിജുല്‍ റഹ്മാന് യാത്രാവിലക്കേര്‍പ്പെടുത്തി ഇന്‍ഡിഗോ. അസം സ്വദേശിയായ ഹുസൈൻ അഹമ്മദ് മജുംദാറാണ് മര്‍ദനത്തിനിരയായത്. പാനിക് അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലൈറ്റ് അറ്റൻഡന്റുകൾ സീറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സഹയാത്രികനായ ഹഫിജുല്‍ റഹ്മാന്‍, ഇയാളെ അടിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മര്‍ദിച്ച യാത്രക്കാരനെ 30 ദിവസത്തേക്ക് വിലക്കിക്കൊണ്ട് ഇന്‍ഡിഗോ പ്രസ്താവന ഇറക്കിയത്.

‘തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിമാനത്തിലുള്ള എല്ലാവരും ആദരം ആര്‍ഹിക്കുന്നവരാണെന്നും അവര്‍ സുരക്ഷിതമായിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും’- എയർലൈൻ വ്യക്തമാക്കുന്നു. മുംബൈ-കൊൽക്കത്ത വിമാനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിൽനിന്ന് വിമാനം പുറപ്പെടാൻ തയാറെടുക്കവെ പരിഭ്രാന്തനായ ഹുസൈൻ വിമാനത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കരയുകയും സീറ്റിൽനിന്ന് ഇറങ്ങി നടക്കുകയുമായിരുന്നു. തന്റെ സീറ്റിനു മുന്നിലുടെ നടന്നുപോകുമ്പോഴാണ് ഹഫിജുല്‍ റഹ്മാന്‍, ഹുസൈനെ മർദിച്ചത്. അവൻ കാരണമാണ് ഞങ്ങൾ പ്രശ്നം നേരിടുന്നത് എന്നായിരുന്നു മർദിച്ച വ്യക്തിയുടെ മറുപടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...