മദ്യപിച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി ; യാത്രക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍: ഇന്‍ഡിഗോ വിമാനത്തിലെ വനിതാ ജീവനക്കാരിയോട് മദ്യപിച്ച് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. ദുബൈ – അമൃത്സര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ജലന്ധര്‍ സ്വദേശിയായ രജിന്ദര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ നിന്ന് വിമാനത്തില്‍ കയറിയ ഉടന്‍ രജിന്ദര്‍ മദ്യപിക്കാന്‍ തുടങ്ങിയെന്ന് വിമാനത്തിലെ ജീവനക്കാരുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിമാനത്തിലെ ജീവനക്കാര്‍ വിവരം അമൃത്സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും വിമാന കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രക്കാരെയും ശല്യം ചെയ്‌തെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ അജയ് കുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...