ഡിസംബർ അഞ്ചിനും 15നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തുടനീളം വിമാന സർവീസുകൾ താളം തെറ്റിയതിനെത്തുടർന്ന് ഡിസംബർ അഞ്ചിനും 15നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ടിക്കറ്റ് എടുത്തപ്പോഴുള്ള പേയ്‌മെന്‍റ് രീതിയിലേക്ക് തുക ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു. ഈ കാലയളവിലെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ഉള്ള മുഴുവൻ ഫീസും ഒഴിവാക്കിയതായി എയർലൈൻ ‘എക്സി’ലെ ഒരു പോസ്റ്റിൽ അറിയിച്ചു.

യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഉപരിതല ഗതാഗത സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ സാധ്യമായ എല്ലായിടത്തും മുതിർന്ന പൗരന്മാർക്ക് ലോഞ്ച് സൗകര്യവും നൽകുന്നുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വൻ ആശയക്കുഴപ്പത്തിന് കാരണമായ ഈ തടസങ്ങളിൽ യാത്രക്കാരോട് ഇൻഡിഗോ അഗാധമായ ഖേദം പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...