ഉച്ചകഴിഞ്ഞ് വീണ്ടും കുതിച്ച് സ്വർണ വില ; ഗ്രാമിന് 70 രൂപ കൂടി , ഈ മാസത്തെ ഉയർന്ന നിരക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വർണ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വർധിച്ചു. 39,600 രൂപയാണ് ഒരു പവൻ 9 കാരറ്റ് സ്വർണത്തിന്‍റെ വില. ആഗോള വിപണിയിൽ സ്വർണവിലയിൽ 10 ഡോളറിന്‍റെ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 4223 ഡോളറിലാണ് സ്വർണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഉയർന്നിട്ടുണ്ട്. യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച ചില നിർണായക കണക്കുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.

യു. എസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകൾക്കൊപ്പം, ഫെഡറൽ റിസർവിന്റെ വായ്പാനയം സംബന്ധിച്ച ചില വിവരങ്ങളും പുറത്ത് വരും. ഇത് രണ്ടും സ്വർണവിലയെ സ്വാധീനിക്കും. ഡോളർ ഇൻഡക്സിന്റെ ഉയർച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വർണവിലയെ സ്വാധീനക്കും. ആർ.ബി.ഐ ഇന്ന് പ്രഖ്യാപിച്ച വായ്പനയവും സ്വർണവിലയെ സ്വാധീനിച്ചു. ആർ.ബി.ഐ റിപ്പോ റേറ്റ് കാൽ ശതമാനം കുറച്ചതോടെ, വായ്പ പലിശനിരക്കുകൾ കുറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...