ന്യൂ ഡല്‍ഹി : 74ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് രാജ്യത്ത് തുടക്കമായി, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാവിലെ 7.30നാണ് അദ്ദേഹം ദേശീയ പതാക ഉയര്‍ത്തിയത്. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്രധാനമന്ത്രി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് ദേശീയ പതാക ഉയര്‍ത്തിയത്. ശേഷം സൈന്യം നല്കിയ ദേശീയ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. മേജര്‍ സൂര്യപ്രകാശിന്റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നല്‍കിയത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.