വയനാട് : കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. ചടങ്ങിലെക്കെത്തുന്നവരെ തെര്‍മല്‍ സ്‌ക്കാനര്‍ പരിശോധനയ്ക്കും വിധേയമാക്കും.
പോലീസ് – 3, എക്‌സൈസ്, എക്‌സ് സര്‍വ്വീസ് മെന്‍ – 1 വീതം, സ്‌ക്കൗട്ട് ആന്‍റ് ഗൈഡന്‍സ് 3, എസ്.പി.സി 15 എന്നിങ്ങനെയാണ് പ്ലാറ്റൂണുകള്‍ അണിനിരക്കുക. പരേഡ് റിഹേഴ്‌സല്‍ വ്യാഴം മുതല്‍ ശനിയാഴ്ച്ച വരെ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ജവഹര്‍ നവോദയ, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, കണിയമ്പാറ്റ ചില്‍ഡ്രന്‍ഹോം, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും.