സ്വാതന്ത്ര്യ ദിനം ; വയനാട്ടില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ പതാക ഉയര്‍ത്തും

For full experience, Download our mobile application:
Get it on Google Play

വയനാട് : കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. രാവിലെ 8 മുതലാണ് ചടങ്ങുകള്‍ തുടങ്ങുക. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്തുക. ചടങ്ങിലെക്കെത്തുന്നവരെ തെര്‍മല്‍ സ്‌ക്കാനര്‍ പരിശോധനയ്ക്കും വിധേയമാക്കും.

പോലീസ് – 3, എക്‌സൈസ്, എക്‌സ് സര്‍വ്വീസ് മെന്‍ – 1 വീതം, സ്‌ക്കൗട്ട് ആന്‍റ് ഗൈഡന്‍സ് 3, എസ്.പി.സി 15 എന്നിങ്ങനെയാണ് പ്ലാറ്റൂണുകള്‍ അണിനിരക്കുക. പരേഡ് റിഹേഴ്‌സല്‍ വ്യാഴം മുതല്‍ ശനിയാഴ്ച്ച വരെ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ജവഹര്‍ നവോദയ, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം, കണിയമ്പാറ്റ  ചില്‍ഡ്രന്‍ഹോം, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സാംസ്‌ക്കാരിക പരിപാടികള്‍ അവതരിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....