ലഡാക്ക് : ലഡാക്കിലെ 17000 അടി ഉയരത്തില്‍ ഉള്ള സൈനിക പോസ്റ്റില്‍ പതാക ഉയര്‍ത്തി സൈനികര്‍. ഐടിബിപി സൈനികരാണ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്. 14000 അടി ഉയരത്തില്‍ ഉള്ള ഇന്ത്യ ചൈന അതിര്‍ത്തി കൂടി ആയ പാങ്കോങ് തടാകക്കരയില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയും ആയി നില്‍ക്കുന്ന സൈനികരുടെ ദൃശ്യങ്ങളും വൈറലായി.