പത്തനംതിട്ട : ചേരിചേരാ പ്രസ്ഥാനത്തിന്‍റെ അമരക്കാരിയായി പ്രവര്‍ത്തിച്ച് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരാഗാന്ധി ഇന്ത്യയെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച നേതാവായിരുന്നു എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ഇന്ദിരാജിയുടെ നൂറ്റി ഏഴാമത് ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങി പുരോഗമനപരമായ നടപടികളിലൂടെ ദാരിദ്ര നിര്‍മ്മാര്‍ജനത്തിനുവേണ്ടി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ദിരാഗാന്ധി ജനമനസ്സുകളില്‍ എന്നും ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, ടി.കെ. സാജു, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍ സലാം, ജി. രഘുനാഥ്, ഹരികുമാര്‍ പൂതങ്കര, ഡി.എന്‍. തൃദീപ്, വിനീത അനില്‍, മണ്ഡലം പ്രസിഡന്‍റുമാരായ ആഷിഷ് പാലക്കാമണ്ണില്‍, ജേക്കബ് സാമുവല്‍, നേതാക്കളായ അബ്ദുള്‍കലാം ആസാദ്, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, റജി വാര്യാപുരം, ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.