ഇന്ദിരാ ഗാന്ധി ലോക നേതാവ് ; സാമുവൽ കിഴക്കുപുറം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മുൻപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാ ഗാന്ധി ലോക നേതൃത്വത്തിൽ തിളങ്ങി നിന്നിരുന്ന വ്യക്തിത്വമായിരുന്നു എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഘടന വാദികൾക്കെതിരായ ശക്തമായ നടപടികളിലൂടെ രാജ്യത്തിന്റെ അഖണ്ഡത നിലനിലർത്തുവാൻ കഠിനശ്രമം നടത്തിയ ഇന്ദിരാ ഗാന്ധിയോട് ഇന്ത്യയിലെ ജനങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. ഇന്ദിരാഗാന്ധി കൈമാറിയ ഏകീകൃത ഇന്ത്യയെ ശിഥിലീകരിക്കുവാനുള്ള ശ്രമങ്ങളെ കോൺഗ്രസ് പാർട്ടിയും പ്രവർത്തകരും ഒറ്റക്കെട്ടായി ശക്തമായി ചെറുക്കുമെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗം യോഹന്നാൻ ശങ്കരത്തിൽ, വി.സി ഗോപിനാഥപിള്ള. എം.സി ഗോപാലകൃഷ്ണപിള്ള, സണ്ണി കണ്ണൻമണ്ണിൽ, പ്രമോദ് താന്നിമൂട്ടിൽ, ശശിധരൻ നായർ പാറയരുകിൽ, മധുമല ഗോപാലകൃഷ്ണൻ നായർ, ബെന്നി ഇടിമൂട്ടിൽ. ജെയിംസ് പരുത്തിയാനി, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിന്ദു ജോർജ്, മോനി തുണ്ടിയത്ത്, വിത്സൺ, ബിജിലാൽ മലയാലപ്പുഴ, അലക്സാണ്ടർ മാത്യു, മാത്യു ഇലക്കുളം, പ്രശാന്ത് മലയാലപ്പുഴ, ശ്രീനിവാസൻ നായർ, എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ്...

വിദ്യാർത്ഥികൾക്ക് മാപ്പുനൽകാനല്ല, മാപ്പ് പറയാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത് : മോദിക്കെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി...

നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിക്ക് രണ്ടാം ഘട്ടം വരുന്നു

0
ഡൽഹി: നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ...

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോഴിക്കോട്∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ...