ഇരിങ്ങാലക്കുട : സുഹൃത്തായിരുന്ന ഇന്‍ഡൊനീഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി അവരുടെ എഡിറ്റ് ചെയ്ത നഗ്‌നചിത്രങ്ങളും വീഡിയോയും മറ്റും പ്രചരിപ്പിച്ചയാളെ പിടികൂടി. തളിക്കുളം ഇടശ്ശേരി പുതിയവീട്ടില്‍ ഹസ്സനെ (29) നെയാണ് ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ദുബായില്‍ ആയിരുന്ന പ്രതി തിങ്കളാഴ്ചയാണ് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്രതിയെ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ ടി.എം കശ്യപന്‍, ഗോപികുമാര്‍, എ.എസ്.ഐ തോമസ്, അനൂപ്, ഷനൂഹ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.