റോഡില്‍ വീണ ഡീസലില്‍ തെന്നി സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക് ; ഫയര്‍ഫോഴ്സ് എത്തി ഡീസല്‍ കഴുകിക്കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡില്‍ വീണ ഡീസലില്‍ തെന്നി യുവതിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ കുമ്പഴ ജംഗ്ഷനിലാണ് സംഭവം. കോന്നി റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന യുവതി പത്തനംതിട്ട റോഡിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടര്‍ തെന്നി മറിയുകയായിരുന്നു. വേഗം കുറവായതിനാല്‍ കാര്യമായ പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് റോഡില്‍ ഡീസല്‍ കിടക്കുന്നത് കണ്ടത്.

ഏതോ വാഹനത്തില്‍നിന്നും വളവ് തിരിഞ്ഞപ്പോള്‍ റോഡില്‍ വീണതാണ് ഡീസല്‍. നാട്ടുകാര്‍ അറിയിച്ചയുടന്‍ പത്തനംതിട്ട ഫയര്‍ഫോഴ്സ് എത്തി റോഡിലെ ഡീസല്‍ കഴുകിക്കളഞ്ഞു. മിക്ക വലിയ വാഹനങ്ങളും ടാങ്ക് തുളുമ്പുന്ന രീതിയിലാണ് ഡീസല്‍ നിറക്കുന്നത്. വളവ് തിരിയുമ്പോള്‍ ടാങ്കില്‍ നിന്നും ഡീസല്‍ റോഡിലേക്ക് ഒഴുകിവീഴുന്നത് ഇങ്ങനെയാണ്. കോന്നി – തണ്ണിത്തോട് റോഡില്‍ ഇത് നിത്യ സംഭവമായിരുന്നു. നിരവധി അപകടങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...