Thursday, March 20, 2025 1:01 pm

ഇന്തോനേഷ്യയിൽ ഭൂചലനം ; 46 മരണം – 700 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ജാവയിൽ തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് ഉണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കുറഞ്ഞത് 46 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. “ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുപതോളം പേർ മരിച്ചു, കുറഞ്ഞത് 300 പേർ ചികിത്സയിലാണ്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും പരിക്കുകൾ ഉണ്ടായിരുന്നു” സിയാൻജൂർ അഡ്‌മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ  മാധ്യമങ്ങളോട് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ നൽകുന്ന വിവരം. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കായി സിയാൻജൂരിൽ 10 കിലോമീറ്റർ (6.2 മൈൽ) താഴ്‌ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ, ജിയോഫിസിക്‌സ് ഏജൻസി (ബിഎംകെജി) അറിയിച്ചു, നിലവിൽ സുനാമിക്ക് സാധ്യതയില്ലെന്നാണ് ഇവർ പറയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സമൂഹമാധ്യമങ്ങളിൽ ഉപയോഗത്തിൽ നിയന്ത്രണം കടുപ്പിച്ച് യുഎഇ

0
അബുദാബി : യുഎഇയിൽ നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ തടവും 10...

എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികൾ പിടിയിൽ

0
മാനന്തവാടി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്‌സൈസ്...

ഗുരുതരമായ സാഹചര്യം : അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ്...

0
തിരുവന്തപുരം: സംസ്ഥാനത്ത് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും, വേനൽ കടുത്തതോടെ പല ജില്ലകളിലും...

ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ എത്തി

0
ദില്ലി : കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി...