ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി

For full experience, Download our mobile application:
Get it on Google Play

ദില്ലി : വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്. ഇന്തൊനേഷ്യ കൂടി വന്നതോടെ രാജ്യങ്ങളുടെ എണ്ണം ആറായി. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലാണ് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യക്ക് അം​ഗത്വം നൽകിയ കാര്യം അറിയിച്ചത്. കൂട്ടായ്മയിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ലോകത്തെ പ്രധാന വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്ന അം​ഗത്വം പ്രയോജനപ്പെടുത്തുമെന്ന് ഇന്തൊഷ്യ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇൻഡോനേഷ്യ.

2009ൽ ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായാണ് ബ്രിക് രൂപപ്പെടുന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണ് ബ്രിക്സ് എന്ന പേരിൽ അറിയപ്പെട്ടു. ഇന്തൊനേഷ്യ നേരത്തെയും അം​ഗത്വത്തിന് ശ്രമിച്ചിരുന്നു. 2023ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയുടെ അംഗത്വ ആവശ്യത്തിന് അംഗീകാരം നൽകി. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രബോവോ സുബിയാന്റോ പ്രസിഡന്റായി അധികാരമേറ്റതോടെ പ്രവേശനം വേ​ഗത്തിലായി. ഈജിപ്ത്, എത്യോപിയ, ഇറാൻ, യുഎഇ, തുടങ്ങിയ രാജ്യങ്ങളും ബ്രിക്സിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...