കൈക്കൂലി കേസില്‍ ഇൻഡോർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ : കൈക്കൂലി കേസില്‍ ഇൻഡോർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റര്‍ അറസ്റ്റിൽ. ഡിപിസി ഷീല മേരവിക്കെതിരെ ഇൻഡോറിലെ എംപി പബ്ലിക് സ്‌കൂൾ, എംപി കിഡ്‌സ് സ്‌കൂൾ ഡയറക്ടർ ദിലീപ് ബുജാനി നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് ലോകായുക്ത അറിയിച്ചു. തന്‍റെ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാതെയിരിക്കാൻ ഷീല 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. വിവരാവകാശ പ്രവർത്തകനായ സഞ്ജയ് മിശ്ര സ്കൂളിനെതിരെ കൂടുതല്‍ പരാതികൾ നല്‍കാതിരിക്കാൻ ഇടപെടാമെന്നും ഇവര്‍ പറഞ്ഞതായി ദിലീപിന്‍റെ പരാതിയിൽ പറയുന്നു. രണ്ട് സ്കൂളുകൾക്കും നിയമപരമായി അംഗീകാരം ലഭിക്കുകയും 2019-20 മുതൽ അഞ്ച്, എട്ട് ഗ്രേഡ് ബോർഡ് പരീക്ഷകൾ നടത്തുകയും ചെയ്തിരുന്നു.

ഈ പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് സഞ്ജയ് മിശ്ര ഷീലയുടെ ഓഫീസിൽ വിവരാവകാശ അപേക്ഷ നൽകുകയും ദിലീപ് ബുജാനിയെ ഭീഷണിപ്പെടുത്താനും തുടങ്ങി. പരാതി പരിശോധിച്ചതിന് ശേഷം ലോകായുക്ത കെണിയൊരുക്കി ഷീലയെ കയ്യോടെ പിടികൂടുകയായിരുന്നു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് തെളിവുകളോടെ ഷീലയെ അറസ്റ്റ് ചെയ്തത്. കാറിന്‍റെ ഡിക്കിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. 2018ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരൻ തന്‍റെ മുമ്പാകെ ഹാജരായെന്നും പ്രാഥമിക അന്വേഷണത്തിൽ പ്രതി നാല് ലക്ഷം രൂപയ്ക്ക് ഇടപാട് ഒത്തുതീർപ്പാക്കിയതായി സ്ഥിരീകരിച്ചതായി ലോകായുക്ത പോലീസ് സൂപ്രണ്ട് രാജേഷ് സഹായ് പറഞ്ഞു. കേസില്‍ തുടരന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...