ഇന്‍ഡോര്‍: 18 നും 44നുമിടയില്‍ പ്രായമുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാകില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചത് ഏപ്രില്‍ 29നാണ്. മതിയായ വാക്‌സിന്‍ സംസ്ഥാനത്ത് ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ആവശ്യത്തിന് വാക്‌സിന്‍ കിട്ടിയെങ്കിലും ലഭിച്ച വാക്‌സിന്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇന്‍ഡോറിലെ ഭാരത് സെറംസ് ആന്റ് വാക്‌സിന്‍സ് ലിമിറ്റഡ് എന്ന ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന കൊവിഡ് വാക്‌സിനുകളും ബ്ളാക്‌ഫംഗസ് ബാധയ്‌ക്ക് നല്‍കുന്ന വാക്‌സിനുകളും കത്തി നശിച്ചു. തീപിടുത്തമുണ്ടാകാനുളള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ അണച്ചതായാണ് ലഭ്യമായ വിവരം.