തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല. കഴിഞ്ഞദിവസം ഇന്ദ്രന്‍സ് ഉള്‍പ്പെടെ അഞ്ചുപേരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മന്ത്രി എ. കെ ബാലനെ കണ്ട് അറിയിക്കുകയും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തുനല്‍കുകയും ചെയ്തു. ഇന്ദ്രന്‍സ് അഭിനയിച്ച ചിത്രങ്ങള്‍ അവാര്‍ഡിനു പരിഗണിക്കുന്നുണ്ട്. അതിനാലാണ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നു തീരുമാനിക്കാന്‍ കാരണം. തന്റെ അസൗകര്യങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി ഇന്ദ്രന്‍സ് പറഞ്ഞു.