അതിർത്തികൾ അടയുന്നു, വയനാട്ടിൽ ദീർഘദൂര സർവീസ് നിലച്ചു ; കുമളിയിലേക്കുള്ള മുഴുവൻ സർവീസുകളും ഉച്ചയോടെ തമിഴ്നാട് അവസാനിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളത്തിന്റെ  അതിർത്തികളടയുന്നു. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക. നിലവിൽ ചെക്ക്പോസ്റ്റിലൂടെ അത്യാവശ്യവാഹനങ്ങളെ മാത്രമാണ് കടത്തി വിടുന്നത്. കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂർണ നിയന്ത്രണം നിലവിൽ വരും.

കുടകിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് വയനാട് കളക്ടർ അറിയിച്ചു. കർണാടക ചാമരാജ് നഗർ ജില്ലയിലേക്കും, തമിഴ്നാട് നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടവർ യാത്ര വേഗത്തിലേക്കാൻ കളക്ടർ നിർദേശം നൽകി. അതേസമയം കുമളിയിലേക്കുള്ള മുഴുവൻ സർവീസുകളും തമിഴ്നാട് ഉച്ചയോടെ അവസാനിപ്പിക്കും. കുമളി ചെക്ക് പോസ്റ്റിൽ നിന്ന് 6 കിലോ മീറ്റർ അപ്പുറം ഉള്ള അടിവാരം വരെ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ കെഎസ്ആർട്ടിസി തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...