ഇന്‍ഡസ് മോട്ടോഴ്‌സ് ഒരുവര്‍ഷം പഴക്കമുള്ള കാര്‍ നല്‍കി കബളിപ്പിച്ചു : പുതിയ കാറും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബുക്ക് ചെയ്ത കാറിനു പകരം പഴയ കാർ നൽകി കബളിപ്പിച്ചെന്ന പരാതിയിൽ പുതിയ കാർ നൽകാനും 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. വാഴൂർ സ്വദേശി സി.ആർ. മോഹനനാണ് മണിപ്പുഴയിലുള്ള ഇൻഡസ് മോട്ടോഴ്സിനെതിരേ പരാതി നൽകിയത്. 2023 ഡിസംബർ ആറിന് മാരുതി സെലീറിയോ ഗ്ലിസ്റ്ററിങ്‌ഗ്രേ കളർ കാർ ബുക്ക് ചെയ്തു. എന്നാൽ പിന്നീട് ഈ നിറത്തിലുള്ള കാർ സ്റ്റോക്കില്ലെന്നും 20 ആഴ്ച താമസമുണ്ടാകുമെന്നും സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് അറിയിച്ചു. വെള്ള നിറത്തിലുള്ള കാർ ലഭ്യമാണെന്നും ഡിസംബർ 21ന് നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് മുഴുവൻ പണവും അടയ്ക്കുകയും 2024 ജനുവരി എട്ടിന് കാർ ഡെലിവറി ചെയ്യുകയും ചെയ്തു.

രേഖകൾ പരിശോധിച്ചപ്പോൾ വാഹനം ഒരുവർഷം പഴക്കമുള്ളതാണെന്ന് മനലസ്സിലായതിനേത്തുടർന്ന് മോഹനൻ ഇൻഡസ് മോട്ടോഴ്സ് അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഉപഭോക്തൃകമ്മിഷനിൽ പരാതി നൽകിയത്. ഒരു വർഷം പഴക്കമുള്ള വാഹനം പരാതിക്കാരന് നൽകിയത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനക്കുറവുമാണെന്ന് അഡ്വ. വി.എസ്.മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ മെമ്പർമാരുമായുള്ളകമ്മിഷൻ വിലയിരുത്തി. ഇൻഡസ് മോട്ടോഴ്‌സ് 30 ദിവസത്തിനുള്ളിൽ സമാനമായ പുതിയ വാഹനവും നൽകാനും 50000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും നൽകാനും ഉത്തരവിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ എക്സ്‍പ്രസ്

0
ദുബായ് : വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള...

മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

0
കോട്ടയം : പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ...

പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ

0
എറണാകുളം : ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പത്തനംതിട്ട സ്വദേശി ചിഞ്ചു ജേക്കബിനെതിരായ പോലീസ് അന്വേഷണത്തില്‍...

0
പിറവം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ തട്ടിപ്പുകാരനായ...