പാഠ്യപദ്ധതിയിൽ വൻ അഴിച്ചുപണിയുമായി കുസാറ്റ് ; 20% ഫ്ലെക്സിബിൾ സിലബസ് നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല. വ്യവസായ, സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കും. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. എം. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയിൽ സർവകലാശാല ഡീൻമാരുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതുതായി ഉയർന്നുവരുന്ന വിഷയമേഖലകൾ ഫലപ്രദമായി പഠിപ്പിക്കുന്നതിനായി ഫാക്കൽറ്റി അംഗങ്ങൾക്ക് പരിശീലനപരിപാടികൾ, വ്യവസായ മേഖലയുമായുള്ള ഇടപെടലുകൾ, പ്രമുഖ ഗവേഷണ-വികസന സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയിലൂടെ തുടർച്ചയായ പ്രൊഫഷണൽ വികസനത്തിന് അവസരം നൽകണം എന്നതാണ് നിർദേശങ്ങളിലൊന്ന്.

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ പുതിയ കണ്ടുപിടിത്തങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, ഗവേഷണമേഖലകൾ, വ്യാവസായിക വികസനങ്ങൾ എന്നിവയ്ക്കനുസരിച്ച് പാഠ്യപദ്ധതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. സെമികണ്ടക്ടർ ടെക്‌നോളജി, ഫോട്ടോവോൾടെയ്ക്, ബയോടെക്നോളജി തുടങ്ങിയ അതിവേഗം വികസിക്കുന്ന മേഖലകളിലെ പുതിയ അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഇതുവഴി കഴിയും. എൻജിനിയറിങ്, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്, നിയമം, സാമൂഹിക ശാസ്ത്രം തുടങ്ങിയ മേഖലകളിലും സമാനമായ പരിഷ്‌കരണങ്ങൾ നടപ്പാക്കാനാകും. നിർദിഷ്ട മാതൃകപ്രകാരം സിലബസിന്റെ 80 ശതമാനം പഠന ബോർഡ് നിർദേശിക്കുന്ന കോർ സിലബസും ശേഷിക്കുന്ന 20 ശതമാനം ഫ്ലെക്സിബിൾ സിലബസും ഘടകവുമായിരിക്കും.

ഫ്ലെക്സിബിൾ ഘടകം കാലാനുസൃതമായി പരിഷ്‌കരിച്ച് പുതിയ സാങ്കേതികവിദ്യകൾ, ഗവേഷണ കണ്ടെത്തലുകൾ, വ്യാവസായിക രീതികൾ, കേസ് സ്റ്റഡികൾ, സമകാലിക വികസനങ്ങൾ എന്നിവ ഉൾപ്പെടുത്തും. വിവിധ വകുപ്പുകളിലെ വിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രധാനപ്പെട്ട ഗവേഷണ കണ്ടെത്തലുകൾ വകുപ്പ് റിസർച്ച് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും നിർദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ മാസപ്പടി കേസ് : ഇഡി പരിശോധനയ്ക്കിടെയുണ്ടായ അതിക്രമത്തിൽ 15 പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു

0
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ...

സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസ് ; എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പ്രതിഷേധത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം എസ്എഫ്ഐ ജില്ലാ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി...

ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യത ; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15...