മെസ്സിയുടെ പേരിലെ തട്ടിപ്പ് : എസ്‌ഐടി രൂപീകരിക്കുന്നതില്‍ നിയമോപദേശം തേടി ആഭ്യന്തരവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അന്വേഷിക്കുന്നതിന് എസ്‌ഐടി രൂപീകരിക്കാന്‍ നിയമപദേശം തേടി ആഭ്യന്തരവകുപ്പ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷം അന്വേഷണ സംഘത്തെ തീരുമാനിക്കും. മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന തട്ടിപ്പില്‍ പ്രത്യേക സംഘത്തെ ഇന്ന് രൂപീകരിച്ച് ഉത്തരവിറക്കുമെന്നാണ് വിവരം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം. മെസ്സിയുടെ പേരില്‍ വ്യാപക ജിഎസ്ടി തട്ടിപ്പ് നടന്നുവെന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ സ്ഥിരീകരിച്ചിരുന്നു.

ഗൗരവ സ്വഭാവത്തിലുള്ള അന്വേഷണം ശിപാര്‍ശ ചെയ്തുള്ള മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പ് ഉടന്‍ ഉത്തരവിറക്കും. മെസ്സിയെ കേരളത്തില്‍
എത്തിക്കാനുള്ള നീക്കത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ എന്തൊക്കെ കാര്യങ്ങള്‍ നടന്നുവെന്ന് എസ്‌ഐടി വിശദമായി അന്വേഷണം നടത്തും. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വരുന്ന അന്വേഷണ സംഘത്തില്‍ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. മുന്‍ കായിക മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തോ എന്നും സ്‌പോണ്‍സര്‍ക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ കിട്ടിയോ എന്നും അന്വേഷിക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോയെന്നും എസ്‌ഐടി പരിശോധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...