ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു ; തൈക്കാട് ആശുപത്രിക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. മലയിൻകീഴ് സ്വദേശികളായ അഖിൽ – മനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കുഞ്ഞിന്റെ അവസ്ഥ ഗുരുതരമായിരിന്നിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 15 നാണ് മനീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്ലൂവിഡ് ഇഷ്യൂവും ബ്ലീഡിങ്ങിനെയും തുടർന്നാണ് മനീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഫ്ലൂവിഡ് ഇഷ്യൂ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാണിതപ്പോൾ ആശുപത്രി അധികൃതർ വേണ്ട ജാഗ്രത പുലർത്തിയിട്ടില്ലെന്നുമാണ് ആരോപണം. തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ മനീഷയുടെ ആരോഗ്യനില മോശമാവുകയും ചെയ്തു.

ആശുപത്രി അധികൃതർ വേദനയ്ക്കുള്ള മരുന്ന് നൽകുകയും ഇന്ന് രാവിലെയോടെ പ്രസവം നടക്കുകയുമായിരുന്നു. പ്രസവത്തിന് ശേഷമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. അടിയന്തര ശസ്ത്രക്രിയ അടക്കമുള്ള നടപടികൾ ആശുപത്രി അധികൃതർ സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിലവിൽ കുഞ്ഞിന്റെ മൃതദേഹം തൈക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുഞ്ഞിൻറെ ചികിൽസയിൽ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. പ്രസവ ശേഷം കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നു. പീഡിയാട്രീഷൻ അടക്കം കുഞ്ഞിനെ പരിശോധിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് കുഞ്ഞ് മരണപ്പെട്ടതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...