കൊല്ലത്ത് പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം അഞ്ചലില്‍ മില്‍മയുടെ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. കാര്‍ യാത്രക്കാരായ മൂന്നുപേരാണ് കടവൂര്‍ സ്വദേശിയായ സജീവിനെ മര്‍ദിച്ചത്. പാല്‍ വിതരണ വണ്ടിയില്‍ അക്രമികളുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. മില്‍മയുടെ പാല്‍വിതരണ വണ്ടിയുടെ ഡ്രൈവറായ സജീവിന് നേരെയാണ് മൂന്നംഗസംഘം ക്രൂരമായ ആക്രമണം നടത്തിയത്. പനയഞ്ചേരിയില്‍ വെച്ച് പാല്‍ വിതരണ വണ്ടിയില്‍ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയ ശേഷം നിര്‍ത്താതെ പോയി. ഈ വാഹനം അഞ്ചല്‍ ചന്തമുക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു സജീവ് ചോദ്യം ചെയ്തു. ഇതാണ് മര്‍ദനത്തിന് കാരണം.

അഞ്ചല്‍ സ്വദേശികളായ ശ്യാം, സിറാജ്, ഏറം സ്വദേശി വേലായുധന്‍ പിള്ള എന്നിവരാണ് സജീവിനെ മര്‍ദിച്ചത്. സജീവിന്റെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസെടുത്തു. മൂന്നുപേരും ഇപ്പോള്‍ ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...